അജയ്യരായി മുംബൈ സിറ്റിയുടെ പടയോട്ടം; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് നാലു ഗോളുകള്‍ക്ക്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വിയറിയാതെ മുംബൈ സിറ്റി കുതിക്കുന്നു. ഇന്ന് നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ അവസാത സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മുംബൈ തകര്‍ത്തത്.

അഞ്ചാം മിനിറ്റില്‍ അഹമ്മദ് ജാഹു, പതിനൊന്നാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ്, 15-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, 45-ാം മിനിറ്റില്‍ വിനീത് റായ് എന്നിവര്‍ മുംബൈയ്ക്കായി ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വില്‍മര്‍ ജോര്‍ദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

Advertisment