/sathyam/media/post_attachments/EINaApqdVa8paHH4cCed.jpg)
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇന്ന് നടന്ന മത്സരത്തില്‍ വെയ്ല്‍സിനെ ആതിഥേയര്‍ 4-2 ന് തോല്‍പിച്ചു.
ഇന്ത്യയ്ക്കായി ആകാശ്ദീപ് സിംഗ് ഇരട്ടഗോളുകള്‍ നേടി. 32, 45 മിനിറ്റുകളിലായിരുന്നു താരം ഗോളുകള്‍ നേടിയത്. 21-ാം മിനിറ്റില്‍ ഷംഷെര്‍ സിംഗ്, 59-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് എന്നിവരും ഗോളുകള്‍ നേടി. 42-ാം മിനിറ്റില്‍ ഗാരെത് ഫര്‍ലോങും, 44-ാം മിനിറ്റില്‍ ജേക്കബ് ഡ്രേപ്പറും വെയ്ല്‍സിനായി ഗോളുകള്‍ നേടി.
ഇതോടെ പൂള്‍ ഡിയിലെ മത്സരങ്ങള്‍ ഇന്ത്യ അജയ്യരായി പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ തറ പറ്റിച്ച ഇന്ത്യയ്ക്ക്, രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനും, ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ ഏഴ് പോയിന്റുകള്‍ വീതമുണ്ടെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടിയ ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ത്യ രണ്ടാമതാണ്.