New Update
/sathyam/media/post_attachments/3Vs58Fv4IY30I1FQjEqq.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഹൈദരാബാദിന്റെ ജയം. ഒമ്പതാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോ, രണ്ടാം പകുതിയുടെ അധിക സമയത്ത് ആരെണ്‍ ഡി സില്‍വ എന്നിവര്‍ ഹൈദരാബാദിനായി ഗോളുകള്‍ നേടി. ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us