'അതെല്ലാം നുണ'; ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ തള്ളി നടി സോനം ബജ്‌വ; ചര്‍ച്ചയായി 'സാറ'

New Update

publive-image

ഇന്ത്യന്‍ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ തള്ളി പഞ്ചാബി നടിയും മോഡലുമായ സോനം ബജ്‌വ. 'Ye sara ka sara jhoot hai'' (അതെല്ലാം നുണയാണ്) എന്നാണ് സോനം ട്വിറ്ററില്‍ കുറിച്ചത്. ബോളിവുഡ് നടി സാറ അലി ഖാനുമായി ചേർത്തായിരുന്നു സോനത്തിന്റെ മറുപടിയെന്നതും ശ്രദ്ധേയമായി. ഇതോടെ ആളുകള്‍ ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

Advertisment

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹ പോസ്റ്റുകള്‍ പരന്നത്. മുൻപൊരു ടിവി പരിപാടിയിൽ ഗില്ലിനു കൈകൊടുക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ശുഭ്മാൻ ഗിൽ തുടർച്ചയായി സെഞ്ചറി അടിക്കുന്നത് സോനത്തോടുള്ള സ്നേഹം കൊണ്ടാണെന്നും ഇരുവരും മികച്ച ജോഡിയാണെന്ന തരത്തിലുമുള്ള കമന്റുകൾ നിറയുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് സോനം രംഗത്തെത്തുകയായിരുന്നു.

ഇതോടെ, ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന പുതിയ അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവർഷം സോനം ബജ്‌വയ്‌ക്കൊപ്പം ശുഭ്‌മാൻ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, ബോളിവുഡിലെ ഏറ്റവും മികച്ച നടി ആരാണെന്ന് സോനം ചോദിച്ചപ്പോള്‍ ഗില്‍ സാറയുടെ പേരാണ്‌ പറഞ്ഞത്. സാറയുമായി ഡേറ്റിങ് നടത്തുമോ എന്ന് ചോദിച്ചപ്പോള്‍ 'ചിലപ്പോള്‍' എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് പുതിയ കഥകള്‍ പ്രചരിക്കുന്നത്.

നേരത്തെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ചേർത്തും ഗില്ലിന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.

Advertisment