കെ.എൽ. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് താരം; ആശംസകള്‍ നേര്‍ന്ന് വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടി ആതിയ ഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആതിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം.

Advertisment

വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുമിച്ച് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘നീയേകിയ പ്രകാശത്തിലാണ് ഞാൻ പ്രണയിക്കാൻ പഠിച്ചതെന്നാണ്’’ രാഹുൽ ആതിയയെക്കുറിച്ച് വിവാഹ ശേഷം ആദ്യമായി പ്രതികരിച്ചത്.

https://www.facebook.com/klrahul/posts/731186591699180

വിവാഹത്തിന് ശേഷം രാഹുല്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്. വിവാഹത്തിന് പിന്നാലെ ഖണ്ടാലയിലെ ഫാം ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അവിടെയെത്തിയ ആരാധകര്‍ക്കും സുനില്‍ ഷെട്ടിയും മകന്‍ അഹാന്‍ ഷെട്ടിയും ചേര്‍ന്ന് മധുരം നല്‍കി.

സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി പിന്നീട് വിരുന്ന് സംഘടിപ്പിക്കും. ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്.

Advertisment