Advertisment

വിരാട് കോഹ്ലി നല്‍കിയത് 2.70 കോടി രൂപയുടെ ബിഎംഡബ്ല്യു കാര്‍; എംഎസ് ധോണി വക 80 ലക്ഷത്തിന്റെ ബൈക്ക് ? കെ.എല്‍. രാഹുലിന് വിവാഹസമ്മാനമായി താരങ്ങളുടെ വമ്പന്‍ 'സര്‍പ്രൈസുകള്‍' ! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

New Update

publive-image

Advertisment

മുംബൈ: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും, നടി അതിയ ഷെട്ടിയും വിവാഹിതരായത്. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം സഹതാരങ്ങള്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സഹതാരങ്ങള്‍ക്കായി രാഹുല്‍ ഉടന്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും കോഹ്ലി അടക്കമുള്ള താരങ്ങള്‍ രാഹുലിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതോടൊപ്പം, 2.17 കോടി രൂപയുടെ ബിഎംഡബ്ല്യു കാര്‍ കോഹ്ലി രാഹുലിന് സമ്മാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി 80 ലക്ഷം രൂപ വിലമതിക്കുന്ന കവാസാക്കി നിഞ്ച ബൈക്ക് രാഹുലിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല. രാഹുലും അതിയയും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

അതിയയുടെ പിതാവ് സുനില്‍ ഷെട്ടി മകൾക്കും മരുമകനും മുംബൈയിൽ 50 കോടി രൂപയോളം വിലയുള്ള ഒരു ആഡംബര അപ്പാർട്ട്മെന്റ് സമ്മാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സൽമാൻ ഖാൻ ഓഡി സമ്മാനിച്ചപ്പോൾ ജാക്കി ഷ്രോഫ് വിലകൂടിയ വാച്ചാണ് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Advertisment