പുതുച്ചേരിയോട് സമനില മാത്രം; കേരളത്തിന്റെ രഞ്ജി പ്രതീക്ഷകള്‍ പൊലിഞ്ഞു

New Update

publive-image

പുതുച്ചേരി: രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിയോട് 85 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചത്. എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തിൽ നാലാം ദിനം മത്സരം സമനിലയായി.

Advertisment

ഇതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നു. ഏഴു കളികളിൽനിന്ന് ജാർഖണ്ഡിന് ജാർഖണ്ഡിന് 23 പോയിന്റാണുള്ളത്. ഒന്നാമതുള്ള കർണാടക (35 പോയിന്റ്) നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.

സ്‌കോര്‍: പുതുച്ചേരി-371, ആറു വിക്കറ്റ് നഷ്ടത്തില്‍ 279. കേരളം-286.

Advertisment