New Update
/sathyam/media/post_attachments/p5nJXMknvRh08kL6ViMH.jpg)
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. വെള്ളിയാഴ്ച നടന്ന സെമിയില്‍ അമേരിക്കയുടെ ടോമി പോളിനെ മറികടന്ന് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തന്റെ 10-ാം ഫൈനലുറപ്പിച്ചു. സ്‌കോര്‍: 7-5, 6-1, 6-2.
Advertisment
സിറ്റ്‌സിപാസ്, റഷ്യയുടെ കരേന്‍ ഖച്ചനോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍. 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യം വെയ്ക്കുന്നത്. വനിതകളില്‍ അറിന സബലെങ്ക, എലേന റെബക്കിനയെ നേരിടും. മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍ തോറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us