ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍; ഇന്ത്യയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

New Update

publive-image

റാഞ്ചി: ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കീവീസ് 176 റണ്‍സെടുത്തത്.

Advertisment

പുറത്താകാതെ 30 പന്തില്‍ 59 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 35 പന്തില്‍ 52 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ എന്നിവരുടെ പ്രകടനമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫിന്‍ അലന്‍-35, മാര്‍ക്ക് ചാപ്മാന്‍-0, ഗ്ലെന്‍ ഫിലിപ്‌സ്-17, മൈക്കല്‍ ബ്രേസ്വെല്‍-1, മിച്ചല്‍ സാന്റ്‌നര്‍-7 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment