New Update
/sathyam/media/post_attachments/pyF03QRrR0SXPEvUXff6.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഒഡീഷ എഫ്‌സിയെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം.
Advertisment
ഇരട്ട ഗോളുകള്‍ നേടിയ ദിമിത്രി പെട്രറ്റോസാണ് എടികെയുടെ വിജയശില്‍പി. മൂന്ന്, 80 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. എടികെയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ മത്സരത്തിന്റെ അവസാന നിമിഷം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.
അതേസമയം, ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഒഡീഷ ഏഴാമതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us