അറിഞ്ഞില്ല, ആരും പറഞ്ഞില്ല ! തൃശൂര്‍ ക്രിക്കറ്റ് അസോസിയേഷനിലെ രജിസ്‌ട്രേഡ് താരം 'ബിജു മേനോന്‍'; ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍

New Update

publive-image

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. പരിക്കില്‍ നിന്ന് മുക്തനായ സഞ്ജു കായികക്ഷമത പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ടീമില്‍ ഉള്‍പ്പെടുമോയെന്നുള്ള ആകാംഷയിലാണ് ആരാധകര്‍. അതല്ലെങ്കില്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാകും താരത്തിന്റെ തിരിച്ചുവരവ്.

Advertisment

അതേസമയം, തന്റെ ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്. നടന്‍ ബിജു മേനോന്റെ ചിത്രമാണ് സഞ്ജു പങ്കുവച്ചത്. നേരത്തെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രജിസ്‌ട്രേഡ് താരമായിരുന്നു ബിജു മേനോന്‍. ഇതുമായി ബന്ധപ്പെട്ടുള്ള ബിജു മേനോന്റെ പഴയ ഐഡന്റിറ്റി കാര്‍ഡാണ് സഞ്ജു പുറത്തുവിട്ടത്. 'അറിഞ്ഞില്ല...ആരും പറഞ്ഞില്ല. നമ്മുടെ സൂപ്പര്‍ സീനിയര്‍ ബിജു മേനോന്‍' എന്നായിരുന്നു സഞ്ജുവിന്റെ അടിക്കുറിപ്പ്.

'തങ്ക'മാണ് ബിജു മേനോന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തങ്കം' പ്രേക്ഷക പ്രീതി നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Advertisment