/sathyam/media/post_attachments/DnT0yGRwPTZbOOvAvOBE.jpg)
ഇസ്ലാമാബാദ്: സ്റ്റേഡിയത്തിന് സമീപം സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം തടസപ്പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് അനുബന്ധിച്ചുള്ള ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ്-പെഷവാല്‍ സാല്‍മി ടി20 മത്സരമാണ് തടസപ്പെട്ടത്. ബുഗ്തി സ്റ്റേഡിയത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ക്വറ്റയിൽ പോലീസ് ലൈനിന് സമീപമാണ് സ്‌ഫോടനം നടന്നത്.
“സ്ഫോടനം നടന്നയുടൻ, മുൻകരുതൽ നടപടിയെന്ന നിലയിൽ, മത്സരം നിർത്തി കളിക്കാരെ കുറച്ചുനേരം ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. പിന്നീട്, ഗ്രീൻ സിഗ്നലിന് ശേഷം മത്സരം പുനരാരംഭിച്ചു, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോർട്ട്. അതേസമയം കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിർത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us