എടികെ മോഹന്‍ബഗാന് തോല്‍വി, ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം ! കേരള ബ്ലാസ്റ്റേഴ്‌സിനും ആശ്വാസം

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി എടികെ മോഹന്‍ ബഗാനെ തോല്‍പിച്ചു. 2-1 നായിരുന്നു ബെംഗളൂരുവിന്റെ ജയം.

78-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ജാവി ഹെര്‍ണാണ്ടസാണ് ആദ്യം വല ചലിപ്പിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം റോയ് കൃഷ്ണ ബെംഗളൂരുവിന് വേണ്ടിയും, തൊട്ടുപിന്നാലെ എടികെയുടെ ദിമിത്രി പെട്രറ്റോസും ഗോളുകള്‍ നേടി.

ഇന്നത്തെ മത്സരത്തില്‍ സമനില എങ്കിലും നേടിയിരുന്നെങ്കില്‍ എടികെയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാമതെത്താമായിരുന്നു. എന്നാല്‍ എടികെയുടെ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിനും ആശ്വാസമായി. ലീഗില്‍ നാലാമതാണ് എടികെ. ബെംഗളൂരു ആറാമതും.

Advertisment