Advertisment

വനിതാ ടി20 ലോകകപ്പ്: സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഓസീസിനെതിരെ തോല്‍വി

New Update

publive-image

Advertisment

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ന് നടന്ന സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 43 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഓസീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. ഇന്ത്യ 15 ഓവറില്‍ 86 റണ്‍സിന് പുറത്തായി.

33 പന്തില്‍ 28 റണ്‍സ് നേടിയ ബെത്ത് മൂണി, 17 പന്തില്‍ 22 റണ്‍സ് നേടിയ ആഷ് ഗാര്‍ഡ്‌നര്‍, പുറത്താകാതെ 17 പന്തില്‍ 32 റണ്‍സെടുത്ത ജോര്‍ജിയ വെയര്‍ഹാം, 14 പന്തില്‍ 22 റണ്‍സെടുത്ത ജെസ് ജൊനാസണ്‍ എന്നിവരുടെ പ്രകടനമികവിലാണ് ഓസീസ് 129 റണ്‍സെടുത്തത്. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ഡെ, പൂജ വസ്ത്രകര്‍, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പുറത്താകാതെ 22 പന്തില്‍ 19 റണ്‍സെടുത്ത ദീപ്തി ശര്‍മ, 13 പന്തില്‍ 11 റണ്‍സെടുത്ത അഞ്ജലി സര്‍വാനി, 10 പന്തില്‍ 12 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.

ഓസീസിന് വേണ്ടി ഡാഴ്‌സി ബ്രൗണ്‍ നാലു വിക്കറ്റും, ആഷ് ഗാര്‍ഡ്‌നര്‍ രണ്ട് വിക്കറ്റും, കിം ഗാര്‍ത്ത്, എലിസെ പെറി, ജെസ് ജൊനാസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment