/sathyam/media/post_attachments/NJwaBrpi132xORS38QQ4.jpg)
കേപ്ടൗണ്‍: ഐസിസി വനിതാ ടി20 ലോകകപ്പിന് ഫെബ്രുവരി 10ന് തുടക്കം കുറിക്കും. ദക്ഷിണാഫ്രിക്കയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റിലെ ചില റെക്കോഡുകള്‍ നോക്കാം.
അഞ്ച് തവണ കിരീട ജേതാക്കളായ ഓസ്‌ട്രേലിയാണ് ടൂര്‍ണമെന്റിലെ കരുത്തര്‍. 2010, 2012, 2014, 2018, 2020 വര്‍ഷങ്ങളിലാണ് ഓസീസ് കിരീടം നേടിയത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണയും കിരീടം നേടി.
തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നേടിയ 195 റണ്‍സാണ് വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന ടീം സ്‌കോര്‍. 2020 ഫെബ്രുവരി 28നാണ് ഈ മത്സരം നടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശ് നേടിയ 46 റണ്‍സാണ് ഏറ്റവും ചെറിയ ടീം സ്‌കോര്‍. 2018 നവംബര്‍ ഒമ്പതിന് നടന്ന മത്സരത്തില്‍ 14.4 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ ഔട്ടാവുകയായിരുന്നു.
65 പന്തില്‍ 126 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ. 2014 മാര്‍ച്ച് 27ന് അയര്‍ലന്‍ഡിനെതിരെയാണ് ഈ മത്സരം നടന്നത്. 3.4 ഓവറില്‍ അഞ്ച റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസിന്റെ ഡീന്‍ഡ്ഗ ദോത്തിനാണ് ഏറ്റവും മികച്ച ബൗളിംഗ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2018 നവംബര്‍ ഒമ്പതിന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലായിരുന്നു ദോത്തിന്റെ ഈ മാസ്മരിക പ്രകടനം.
ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍-(വര്‍ഷം-താരം-ടീം-റണ്‍സ് എന്ന ക്രമത്തില്‍)
2009-ഐമി വാട്കിന്‍സ്-ഓസ്‌ട്രേലിയ-200
2010-സാറ മക്ഗ്ലാഷന്‍-ഓസ്‌ട്രേലിയ-147
2012-ചാലൊട്ടെ എഡ്വാര്‍ഡ്‌സ്-ഇംഗ്ലണ്ട്-172
2014-മെഗ് ലാനിംഗ്-ഓസ്‌ട്രേലിയ-257
2016-സ്റ്റഫാനി ടെയ്‌ലര്‍-വെസ്റ്റ് ഇന്‍ഡീസ്-246
2018-അലിസ ഹീലി-ഓസ്‌ട്രേലിയ-225
2020-ബേത്ത് മൂണി-ഓസ്‌ട്രേലിയ-259.
ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയവര്‍-(വര്‍ഷം-താരം-ടീം-വിക്കറ്റ് എന്ന ക്രമത്തില്‍)
2009-ഹോളി കോല്‍വിന്‍-ഇംഗ്ലണ്ട്-9
2010-ഡയാന ഡേവിഡ് (ഇന്ത്യ), നിക്കോള ബ്രൗണെ (ഓസ്‌ട്രേലിയ)-9
2012-ജൂലി ഹണ്ടര്‍-ഓസ്‌ട്രേലിയ-11
2014-അന്യ ഷ്രബ്‌സോള്‍-ഇംഗ്ലണ്ട്-13
2016-ലെയ്ഗ് കാസ്‌പെറെക്, സോഫി ഡെവിന്‍ (ഇരുവരും ഓസ്‌ട്രേലിയ), ഡീന്‍ഡ്ര ദോത്തിന്‍ (വെസ്റ്റ് ഇന്‍ഡീസ്)-9
2018-ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, മേഗന്‍ ഷൂട്ട് (ഇരുവരും ഓസ്‌ട്രേലിയ), ഡീന്‍ഡ്ര ദോത്തിന്‍ (വെസ്റ്റ് ഇന്‍ഡീസ്)-10
2020-മേഗന്‍ ഷൂട്ട് -ഓസ്‌ട്രേലിയ-13