/sathyam/media/post_attachments/SyKWmxF8IDSNjwFytWpD.jpg)
കേപ്ടൗണ്‍: ഫെബ്രുവരി 10നാണ് വനിതാ ടി20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്നത്. ഇതുവരെ കിരീടം നേടാനാകാത്ത നാണക്കേട് മാറ്റാനായി ശക്തമായ തയ്യാറെടുപ്പിലാണ് ഇന്ത്യ. 2020ലെ ലോകകപ്പില്‍ റണ്ണര്‍ അപ്പുകളായതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.
വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കളിച്ച 31 മത്സരങ്ങളില്‍ 17 എണ്ണം ഇന്ത്യ ജയിച്ചു. 14 എണ്ണം തോറ്റു. 54.83 ആണ് വിജയ ശതമാനം. 2009, 2010, 2018 വര്‍ഷങ്ങളില്‍ സെമി ഫൈനലിലെത്തി. 2012, 2014, 2016 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് സ്റ്റേജില്‍ മാത്രമായി ഒതുങ്ങി.
2018ല്‍ ന്യൂസിലന്‍ഡിനെതിരെ 20 ഓവറില്‍ നേടിയ 194 റണ്‍സാണ് ഇന്ത്യയുടെ വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 51 പന്തില്‍ 103 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരം.
3.5 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ പ്രിയങ്ക റോയിക്കാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഇന്ത്യന്‍ താരത്തിനുള്ള റെ്‌കോഡ്. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെയായിരുന്നു ഈ നേട്ടം. 2010 ലോകകപ്പില്‍ ഒമ്പത് വിക്കറ്റ് നേടിയ ഇന്ത്യയുടെ ഡയാന ഡേവിഡ്, ഓസ്‌ട്രേലിയയുടെ നിക്കോള ബ്രൗണെയ്‌ക്കൊപ്പം ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയിരുന്നു.