/sathyam/media/post_attachments/O3xgUaVzBHm86zyC0jiR.jpg)
കേപ്ടൗണ്‍: ഐസിസി വനിതാ ടി20 ലോകകപ്പ് ഫെബ്രുവരി 10ന് ആരംഭിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.
ഫെബ്രുവരി പത്തിന് ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നതോടെ ലോകകപ്പിന് തുടക്കമാകും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ഫെബ്രുവരി 12നാണ് ഈ മത്സരം.
ഫെബ്രുവരി 15ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഫെബ്രുവരി 18ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ഫെബ്രുവരി 20ന് അയര്‍ലന്‍ഡിനെ ഇന്ത്യ നാലാം മത്സരത്തില്‍ നേരിടും. ഫെബ്രുവരി 23, 23 തീയതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. കലാശപ്പോരാട്ടം ഫെബ്രുവരി 26നും.