തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ, അര്‍ധസെഞ്ചുറിയുമായി രോഹിത് ! ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം

New Update

publive-image

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ആദ്യ ദിനം ഇന്ത്യയ്ക് സ്വന്തം. ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടായി. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്.

Advertisment

തിരിച്ചുവരവില്‍ ഗംഭീര പ്രകടനവുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

123 പന്തില്‍ 49 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍-1, ഉസ്മാന്‍ ഖവാജ-1, സ്റ്റീവ് സ്മിത്ത്-37, മാറ്റ് റെന്‍ഷാ-0, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-31, അലക്‌സ് കാരി-36, പാറ്റ് കമ്മിന്‍സ്-6, ടോഡ് മര്‍ഫി-0, സ്‌കോട്ട് ബോളണ്ട്-1, നഥാന്‍ ലിയോണ്‍-0 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 56 റണ്‍സുമായി രോഹിതും, റണ്‍സൊന്നുമില്ലാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസില്‍. കെ.എല്‍. രാഹുല്‍ 20 റണ്‍സെടുത്ത് പുറത്തായി. ടോഡ് മര്‍ഫിക്കാണ് വിക്കറ്റ്.

Advertisment