ഐഎസ്എല്‍: ഹൈദരാബാദ് എഫ്‌സിയെ ഞെട്ടിച്ച് ഒഡീഷ എഫ്‌സി

New Update

publive-image

Advertisment

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ ഒഡീഷ എഫ്‌സി അട്ടിമറിച്ചു. 3-1നായിരുന്നു ഒഡീഷയുടെ ജയം. 33-ാം മിനിറ്റില്‍ ഐസക് വാന്‍ലാല്‍റുവാത്‌ഫെല നേടിയ ഗോളിലൂടെ ഒഡീഷയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 45-ാം മിനിറ്റില്‍ നിം ദോര്‍ജി തമാങ് നേടിയ ഗോളിലൂടെ ഹൈദരാബാദ് ഒപ്പമെത്തി.

72-ാം മിനിറ്റില്‍ നിം ദോര്‍ജിയുടെ തന്നെ ഓണ്‍ ഗോളാണ് ഒഡീഷയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ഡീഗോ മൗറിഷ്യോ ഒഡീഷയ്ക്ക് മൂന്നാം ഗോള്‍ നേടിക്കൊടുത്തു. ടൂര്‍ണമെന്റില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്. ഒഡീഷ ആറാമതും.

Advertisment