/sathyam/media/post_attachments/3rOTvpkuPnyuvJ0iJ0PW.jpg)
നാഗ്പുര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത് രവീന്ദ്ര ജഡേജയുടെയും, രവിചന്ദ്രന്‍ അശ്വിന്റെയും, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പ്രകടനമികവ്.
രണ്ട് ഇന്നിംഗ്‌സുകളിലുമായി അശ്വിന്‍ എട്ട് വിക്കറ്റുകളാണ് പിഴുതത്. ജഡേജ ഏഴും. തിരിച്ചുവരവില്‍ ബാറ്റിംഗിലും തിളങ്ങിയ ജഡേജ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. 185 പന്തില്‍ 70 റണ്‍സാണ് ജഡേജ നേടിയത്. അക്‌സര്‍ പട്ടേലും (174 പന്തില്‍ 84) ജഡേജയും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രകടനത്തിന് അടിത്തറ പാകി. രണ്ടാം ഇന്നിംഗ്‌സില്‍ 400 റണ്‍സാണ് ഇന്ത്യ എടുത്തത്.
സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. 212 പന്തില്‍ 120 റണ്‍സെടുത്ത് താരം പുറത്തായി. ഒമ്പതാമനായി ബാറ്റിംഗിന് ഇറങ്ങിയ മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സെടുത്തു.മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കെഎല്‍ രാഹുല്‍-20, രവിചന്ദ്രന്‍ അശ്വിന്‍-23, ചേതേശ്വര്‍ പൂജാര-7, വിരാട് കോഹ്ലി-12, സൂര്യകുമാര്‍ യാദവ്-8, ശ്രീകര്‍ ഭരത്-8, മുഹമ്മദ് സിറാജ്-1 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
ഓസീസിന് വേണ്ടി അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഏഴ് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടും, നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് അശ്വിന്റെ സ്പിന്‍ മികവിന് മുമ്പില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. വെറും 91 റണ്‍സിന് ഓസീസ് പുറത്തായി. ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയവും സ്വന്തം.
അഞ്ച് വിക്കറ്റാണ് അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ വീഴ്ത്തിയത്. ജഡേജയും, ഷമിയും രണ്ട് വിക്കറ്റ് വീതവും, അക്‌സര്‍ ഒരു വിക്കറ്റും വീഴ്ത്തി.
പുറത്താകാതെ 51 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ-5, ഡേവിഡ് വാര്‍ണര്‍-10, മാര്‍നസ് ലബുഷാനെ-17, മാറ്റ് റെന്‍ഷ-2, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-6, അലക്‌സ് കാരി-10, പാറ്റ് കമ്മിന്‍സ്-1, ടോഡ് മര്‍ഫി-2, നഥാന്‍ ലിയോണ്‍-8, സ്‌കോട്ട് ബോളണ്ട്-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.
തിരിച്ചുവരവില്‍ ഗംഭീര പ്രകടനവുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 177 റണ്‍സിന് പുറത്തായിരുന്നു.
123 പന്തില്‍ 49 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍-1, ഉസ്മാന്‍ ഖവാജ-1, സ്റ്റീവ് സ്മിത്ത്-37, മാറ്റ് റെന്‍ഷാ-0, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-31, അലക്‌സ് കാരി-36, പാറ്റ് കമ്മിന്‍സ്-6, ടോഡ് മര്‍ഫി-0, സ്‌കോട്ട് ബോളണ്ട്-1, നഥാന്‍ ലിയോണ്‍-0 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us