ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വിയറിയാതെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയുടെ പടയോട്ടം. ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈ തകര്‍ത്തു.
അഞ്ചാം മിനിറ്റില്‍ നോവ സദൂയി നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 18-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റിയുവര്‍ട്ടിലൂടെ മുംബൈ ഒപ്പമെത്തി. 40-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ് മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു.
42-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ ഗോവ മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും, 44-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട് വീണ്ടും വല കുലുക്കി മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലാലിയന്‍സുവാല ചാങ്‌തെ മുംബൈയുടെ നില കൂടുതല്‍ ഭദ്രമാക്കി.
77-ാം മിനിറ്റില്‍ വിക്രം സിംഗും വല കുലുക്കിയതോടെ മത്സരത്തില്‍ മുംബൈയുടെ ഗോള്‍ നേട്ടം അഞ്ചായി. 84-ാം മിനിറ്റില്‍ ബ്രൈസണ്‍ ഡ്യൂബണ്‍ ഫെര്‍ണാണ്ടസാണ് ഗോവയ്ക്കായി മൂന്നാം ഗോള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ഗോവ.