തുടക്കത്തില്‍ പതറിയെങ്കിലും ശക്തമായി തിരിച്ചടിച്ച് പാകിസ്ഥാന്‍; ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോര്‍

New Update

publive-image

Advertisment

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. പുറത്താകാതെ 55 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബിസ്മ മറൂഫ്, പുറത്താകാതെ 25 പന്തില്‍ 43 റണ്‍സെടുത്ത അയേഷ നസീം എന്നിവരുടെ പ്രകടനമികവാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മുനീബ അലി-12, ജവേരിയ ഖാന്‍-8, നിദ ദാര്‍-0, സിദ്ര അമീന്‍-11 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവ് രണ്ട് വിക്കറ്റും, ദീപ്തി ശര്‍മയും, പൂജ വസ്ത്രകറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment