വനിതാ ഐപിഎല്ലിന് മലയാളിത്തിളക്കവും; മിന്നു മണി 30 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സില്‍

New Update

publive-image

വയനാട്: വനിതാ ഐപിഎല്‍ താരലേലത്തില്‍ മലയാളിതാരം മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. 10 ലക്ഷം രൂപ ബേസ് പ്രൈസാണ് ഉണ്ടായിരുന്നത്. വയനാട് സ്വദേശിനിയാണ് ഈ ഓള്‍ റൗണ്ടര്‍. ഇടം കൈ ബാറ്ററായ മിന്നും ഓഫ് സ്പിന്നറും കൂടിയാണ്.

Advertisment

വനിതാ ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് ഈ 23കാരി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. അമ്മ വസന്ത. സഹോദരി നിമിത.

Advertisment