ചേതന്‍ ശര്‍മയുടെ ചീഫ് സെലക്ടര്‍ സ്ഥാനം തെറിച്ചേക്കും, ബിസിസിഐ ആഭ്യന്തര അന്വേഷണത്തിന് ? ബോര്‍ഡ് കടുത്ത അതൃപ്തിയില്‍

New Update

publive-image

മുംബൈ: സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടര്‍ ചേതന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്.

Advertisment

പൂര്‍ണമായും കായികക്ഷമതയില്ലാത്ത താരങ്ങള്‍ കുത്തിവയ്പ്പ് എടുത്തിട്ട് കളിക്കുന്നു, ഗാംഗുലിയും കോഹ്ലിയും തമ്മിലുള്ള അസ്വാരസ്യം, പാണ്ഡ്യ ഉള്‍പ്പെടെയുള്ള കളിക്കാര്‍ തന്റെ വസതിയില്‍ വന്ന് സന്ദര്‍ശിക്കാറുണ്ട് തുടങ്ങി നിരവധി കാര്യങ്ങളാണ് ചേതന്‍ ശര്‍മ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ബിസിസിഐ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലില്‍ ബോര്‍ഡ് ആഭ്യന്തര അന്വേഷണത്തിന് ഒരുങ്ങുകയാണ്. കളിക്കാര്‍ ഇനി ചേതനെ വിശ്വസിക്കില്ലെന്നും, അദ്ദേഹത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. ചേതന്‍ ശര്‍മയെ പുറത്താക്കുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തായത്.

Advertisment