ചുഴലിക്കാറ്റ്, ഭാര്യമാരുടെ പ്രസവം, പരിക്ക് ! ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ താരങ്ങള്‍ കുറവ് ?

New Update

publive-image

വില്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ ഓവലില്‍ തുടങ്ങാനിരിക്കെ താരങ്ങളുടെ അഭാവം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് തിരിച്ചടിയാകുന്നു. ചുഴലിക്കാറ്റ്, ഭാര്യമാരുടെ പ്രസവം, പരിക്ക് എന്നിവയാണ് താരങ്ങളുടെ അഭാവത്തിന് കാരണം.

Advertisment

രാജ്യത്തിന്റെ നോര്‍ത്ത് ഐലന്‍ഡ് ഭാഗത്ത് വീശിയടിച്ച ഗബ്രിയേല ചുഴലിക്കാറ്റ് മൂലം വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ ഹെന്റി നിക്കോള്‍സ് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ടീമിനൊപ്പം ചേരുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ഭാര്യമാരുടെ പ്രസവവുമായി ബന്ധപ്പെട്ട് ടോം ബ്ലണ്ടല്‍, മാറ്റ് ഹെന്റി എന്നിവരും ടീമിനൊപ്പം ഇല്ല. പരിക്ക് മൂലം കൈല്‍ ജാമിയെസ്സണും ആദ്യ ടെസ്റ്റില്‍ കളിക്കില്ല.

Advertisment