/sathyam/media/post_attachments/PnmJv1FWZtDj1qeVVhwm.jpg)
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 119 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു.
മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. രേണുക സിംഗ്, പൂജ വസ്ത്രകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 40 പന്തില്‍ 42 റണ്‍സെടുത്ത സ്റ്റഫാനി ടെയ്‌ലര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.