New Update
Advertisment
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ ബെംഗളൂരു എഫ്‌സി അട്ടിമറിച്ചു. 2-1നാണ് ബെംഗളൂരുവിന്റെ ജയം. മുംബൈയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.
57-ാം മിനിറ്റില്‍ സുനില്‍ ഛേത്രി, 70-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് എന്നിവര്‍ ബെംഗളൂരുവിനായി ഗോളുകള്‍ നേടി. 77-ാം മിനിറ്റില്‍ മൗര്‍ത്താദ ഫാളാണ് മുംബൈയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
ഈ വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ നാലാമതെത്തി. മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനും, ബെംഗളൂരുവിനും 31 പോയിന്റ് വീതമാണുള്ളത്.