New Update
Advertisment
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ ഗോവയെ തോല്‍പിച്ചു. 2-1നായിരുന്നു ചെന്നൈയിന്റെ ജയം. ചെന്നൈയിനു വേണ്ടി ക്വാമെ കരിക്കരി ഇരട്ട ഗോള്‍ നേടി.
പത്താം മിനിറ്റിലും, 73-ാം മിനിറ്റിലും (പെനാല്‍റ്റി) ആണ് താരം ഗോളുകള്‍ നേടിയത്. 49-ാം മിനിറ്റില്‍ നോവ സദൂയിയാണ് ഗോവയ്ക്കായി വല കുലുക്കിയത്.
പോയിന്റ് പട്ടികയില്‍ ആറാമതുള്ള ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇന്നത്തെ പരാജയം മങ്ങലേല്‍പിച്ചു. എട്ടാമതുള്ള ചെന്നൈയിന്‍ ഏറെക്കുറെ പുറത്തായി കഴിഞ്ഞു. അതേസമയം, ഗോവയെ ചെന്നൈയിന്‍ പരാജയപ്പെടുത്തിയതോടെ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.