New Update
ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പിച്ചു. 1-0 നാണ് ആതിഥേയരെ കേരളം പരാജയപ്പെടുത്തിയത്. ഇതോടെ സെമി ഫൈനല്‍ സാധ്യതകള്‍ കേരളം നിലനിര്‍ത്തി. ഒഡീഷയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
Advertisment
നിജോ ഗില്‍ബര്‍ട്ടാണ് വിജയഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി താരം വലയിലെത്തിക്കുകയായിരുന്നു. ഒഡീഷയും അക്രമിച്ച് കളിച്ചെങ്കിലും കേരള പ്രതിരോധനിര മികച്ച പ്രകടനം പുറത്തെടുത്തു. അടുത്ത മത്സരത്തില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.