New Update
/sathyam/media/post_attachments/JVpJYlceXS8cUSOzcP9C.jpg)
മുംബൈ: വനിതാ ഐപിഎല്ലില്‍ ലഭിക്കുന്ന 1.90 കോടി രൂപയും ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന് ക്രിക്കറ്റ് താരം പൂജ വസ്ത്രകര്‍ക്ക് പിതാവ് ബന്ധന്‍ റാമിന്റെ ഉപദേശം.
Advertisment
അനാവശ്യമായി പണം ധൂര്‍ത്തടിക്കാതെ മകള്‍ പണം സൂക്ഷിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിന് പോകുന്നതിന് മുമ്പ് താരം പിതാവിന് 15 ലക്ഷം രൂപയുടെ കാര്‍ സമ്മാനിച്ചിരുന്നു.
എന്നാല്‍ ബന്ധന്‍ റാമിന് ഇത് ഇഷ്ടപ്പെട്ടില്ല. മകള്‍ പണം അനാവശ്യമായി ചെലവാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു ദേശീയ മാധ്യമത്തോടാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us