New Update
Advertisment
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു. 3-1 നാണ് ഒഡീഷയുടെ ജയം.
36-ാം മിനിറ്റില്‍ നന്ദകുമാര്‍, 65-ാം മിനിറ്റില്‍ വിക്ടര്‍ റോഡ്രിഗസ്, 84-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ (പെനാല്‍റ്റി) എന്നിവര്‍ ഒഡീഷയ്ക്കായി ഗോളുകള്‍ നേടി. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയാണ് വില്‍മര്‍ ജോര്‍ദാനിലൂടെ നോര്‍ത്ത് ഈസ്റ്റിന് ആശ്വാസഗോള്‍ സമ്മാനിച്ചത്.
19 മത്സരങ്ങളില്‍ 30 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയ ഒഡീഷ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.