/sathyam/media/post_attachments/5CjZRDTTII4qN03acyCt.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ വിവാദത്തിലായി രാജി വയ്‌ക്കേണ്ടി വന്ന ചേതന്‍ ശര്‍മയുടെ പിന്‍ഗാമി ആരാകുമെന്നതില്‍ അവ്യക്തത തുടരുന്നു. ബിസിസിഐ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. പകരം, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിവ് സുന്ദര്‍ ദാസ് താത്കാലിക ചെയര്‍മാനായേക്കുമെന്നാണ് സൂചന.
ശിവ്‌സുന്ദര്‍ ദാസിന് പുറമേ സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഇവരില്‍ മത്സരപരിചയം കൂടുതലുണ്ടെന്നതാണ് ശിവ്‌സുന്ദര്‍ ദാസിന്റെ അനുകൂല ഘടകം. 23 ടെസ്റ്റുകളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബിസിസിഐയുടെ മാനദണ്ഡം അനുസരിച്ച് പാനലിലെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമാകണം അധ്യക്ഷനാകേണ്ടത്.
സീ മീഡിയ പുറത്തുവിട്ട 'സ്റ്റിംഗ് ഓപ്പറേഷനാ'ണ് ചേതനെ വിവാദത്തില്‍ കുടുക്കിയത്. പൂര്‍ണമായും കായികക്ഷമതയില്ലാത്ത താരങ്ങള്‍ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്ന് അടക്കം ചേതന്‍ വെളിപ്പെടുത്തിയിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ടെസ്റ്റ്-ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടി20 ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ചേതനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us