New Update
Advertisment
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ ജംഷെദ്പുര്‍ എഫ്‌സി അട്ടിമറിച്ചു. 3-2 നായിരുന്നു ജംഷെദ്പുരിന്റെ വിജയം. 22-ാം മിനിറ്റില്‍ റിത്വിക് ദാസ്, 27-ാം മിനിറ്റില്‍ ജെ ഇമ്മാനുവല്‍ തോമസ് (പെനാല്‍റ്റി), 29-ാം മിനിറ്റില്‍ ഡാനിയല്‍ ചീമ ചുക്വു എന്നിവര്‍ ജംഷെദ്പുരിനായി ഗോളുകള്‍ നേടി.
ഹൈദരാബാദിനായി ബര്‍ത്തൊലൊമിയൊ ഒഗ്ബച്ചെ ഇരട്ടഗോളുകള്‍ നേടി. 12, 79 മിനിറ്റുകളിലാണ് ഒഗ്ബച്ചെ ഗോളുകള്‍ നേടിയത്. 55-ാം മിനിറ്റില്‍ ജംഷെദ്പുരിന്റെ എലി സാബിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഹൈദരാബാദ്. ഒമ്പതാമതുള്ള ജംഷെദ്പുര്‍ ഇതിനോടകം പുറത്തായി.