സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വിയോടെ തുടക്കം; തെലുങ്ക് വാരിയേഴ്‌സിനോട് തോറ്റത് 64 റണ്‍സിന് ! നിര്‍ണായകമായത് അഖില്‍ അഖിനേനിയുടെ പ്രകടനം; കേരളത്തിനായി പൊരുതിയത് രാജീവ് പിള്ള മാത്രം

New Update

publive-image

റായ്പുര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. തെലുങ്ക് വാരിയേഴ്‌സ് കേരളത്തെ 64 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ തെലുങ്ക് വാരിയേഴ്‌സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

Advertisment

പത്ത് ഓവറുള്ള രണ്ട് ഇന്നിംഗ്‌സുകളിലായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത വാരിയേഴ്‌സ് പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. അഖില്‍ അഖിനേനി-30 പന്തില്‍ 91, പ്രിന്‍സ്-23 പന്തില്‍ 45, സുധീര്‍ ബാബു-രണ്ട് പന്തില്‍ രണ്ട്, അശ്വിന്‍ ബാബു-ആറു പന്തില്‍ 15 എന്നിങ്ങനെയാണ് തെലുങ്ക് ബാറ്റര്‍മാരുടെ പ്രകടനം. കേരളത്തിനായി ആദ്യ ഇന്നിംഗ്‌സില്‍ അര്‍ജുന്‍ നന്ദകുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തു. 20 പന്തില്‍ 38 റണ്‍സെടുത്ത രാജീവ് പിള്ളയാണ് ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. അര്‍ജുന്‍ നന്ദകുമാര്‍-അഞ്ച് പന്തില്‍ ഏഴ്, ഉണ്ണി മുകുന്ദന്‍-നാല് പന്തില്‍ ഒന്ന്, മണിക്കുട്ടന്‍-10 പന്തില്‍ ഏഴ്, സിദ്ധാര്‍ത്ഥ് മേനോന്‍-17 പന്തില്‍ 27, വിവേക് ഗോപന്‍-0, പ്രജോദ് കലാഭവന്‍-മൂന്ന് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്‍ വാരിയേഴ്‌സിനായി പ്രിന്‍സ് നാലു വിക്കറ്റും, നന്ദകിഷോര്‍ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് വാരിയേഴ്‌സ് നേടിയത്. പുറത്താകാതെ 19 പന്തില്‍ 65 റണ്‍സെടുത്ത അഖില്‍ അഖിനേനിയുടെ പ്രകടനമാണ് ഇവിടെയും നിര്‍ണായകമായത്. അശ്വിന്‍ ബാബു-16, തമന്‍-21, രഘു-11, പ്രിന്‍സ്-5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. കേരളത്തിനായി രണ്ടാം ഇന്നിംഗ്‌സില്‍ മണിക്കുട്ടന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രാജീവ് പിള്ള, വിവേക് ഗോപന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കേരളം 105 റണ്‍സെടുത്തു. 23 പന്തില്‍ 38 റണ്‍സെടുത്ത രാജീവ് പിള്ള തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്റെ ടോപ് സ്‌കോററായത്. സിദ്ധാര്‍ത്ഥ് മേനോന്‍-എട്ട് പന്തില്‍ 20, പ്രജോദ് കലാഭവന്‍-നാല് പന്തില്‍ മൂന്ന്, ഉണ്ണി മുകുന്ദന്‍-15 പന്തില്‍ 23, വിവേക് ഗോപന്‍-0, അര്‍ജുന്‍ നന്ദകുമാര്‍-അഞ്ച് പന്തില്‍ രണ്ട്, ഷഫീഖ് റഹ്‌മാന്‍-അഞ്ച് പന്തില്‍ ഒമ്പത് നോട്ടൗട്ട്, മണിക്കുട്ടന്‍-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനയാണ് മറ്റുള്ളവര്‍ നേടിയ റണ്‍സുകള്‍. വാരിയേഴ്‌സിനായി രണ്ടാം ഇന്നിംഗ്‌സില്‍ തമന്‍ മൂന്ന് വിക്കറ്റും, പ്രിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment