ഐഎസ്എല്‍; മുംബൈ സിറ്റിക്ക് വീണ്ടും തോല്‍വി; ഈസ്റ്റ് ബംഗാളിന് അട്ടിമറി ജയം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ, പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.

52-ാം മിനിറ്റില്‍ നവോറം മഹേഷ് സിംഗ് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായ ഈസ്റ്റ് ബംഗാളിന് ഈ ജയം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ നേരത്തെ തന്നെ സെമിഫൈനലിന് യോഗ്യത നേടിയിരുന്നു.

ലീഗില്‍ അപരാജിതക്കുതിപ്പുമായി മുന്നേറിയ മുംബൈയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവാണ് ആദ്യ തോല്‍വി സമ്മാനിച്ചത്. പിന്നാലെ ഈസ്റ്റ് ബംഗാളിനോടും തോല്‍വി വഴങ്ങേണ്ടി വന്നത് മുംബൈയ്ക്ക് അപ്രതീക്ഷിതമാണ്.

Advertisment