ഋഷഭ് പന്ത് രാജ്യത്തിന്റെ സ്വത്ത്, ഇന്ത്യയുടെ അഭിമാനം; പരിക്ക് മാറാന്‍ പ്രാര്‍ത്ഥിക്കുമെന്ന് ഉര്‍വശി റൗട്ടേല

New Update

publive-image

മുംബൈ: ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്റെ സ്വത്താണെന്ന് നടി ഉര്‍വശി റൗട്ടേല. പന്ത് ഇന്ത്യയുടെ അഭിമാനമാണെന്നും, അദ്ദേഹത്തിന്റെ പരിക്ക് മാറാന്‍ തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുമെന്നും റൗട്ടേല പറഞ്ഞു. മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നടി, ഋഷഭ് പന്തിനെക്കുറിച്ചു സംസാരിച്ചത്.

Advertisment

നേരത്തെയും പന്തുമായി ബന്ധപ്പെട്ട് നടി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ‘‘മിസ്റ്റർ ആർപി തനിക്കായി ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന്’’ ഒരിക്കല്‍ ഉര്‍വശി പറഞ്ഞിരുന്നു. ഇത് ഋഷഭ് പന്തിനെക്കുറിച്ചാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളുമുണ്ടായിരുന്നു.

Advertisment