മഴ രസംകൊല്ലിയായി; വനിതാ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമി ഫൈനലില്‍ പ്രവേശിച്ച്‌ ഇന്ത്യ

New Update

publive-image

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 155 റണ്‍സെടുത്തു. 8.2 ഓവറില്‍ രണ്ട് വിക്കറ്റിന് 54 റണ്‍സാണ് അയര്‍ലന്‍ഡ് എടുത്തത്.

Advertisment

തുടര്‍ന്ന് മഴ കളി തടസപ്പെടുത്തി. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അഞ്ച് റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

56 പന്തില്‍ 87 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അയര്‍ലന്‍ഡിനായി ലോറ ഡെലാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു.

Advertisment