പൃഥി ഷാ ഉപദ്രവിച്ചു, കേസെടുക്കണം ! പൊലീസിനെ സമീപിച്ച് സപ്‌ന ഗില്‍

New Update

publive-image

മുംബൈ: ക്രിക്കറ്റ് താരം പൃഥി ഷായ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സർ സപ്ന ഗിൽ പൊലീസില്‍ പരാതി നല്‍കി. സബർബൻ ഹോട്ടലിൽ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷായെ ആക്രമിച്ച കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഗില്ലിനെ തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പിന്നാലെയാണ് ഗില്‍ ഷായ്‌ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്.

Advertisment

പൃഥി ഷാ, സുഹൃത്ത് ആശിഷ് യാദവ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ തങ്ങളെ ഉപദ്രവിച്ചെന്ന് സപ്‌ന ആരോപിക്കുന്നു. അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനായ കാഷിഫ് അലി ഖാൻ മുഖേന തിങ്കളാഴ്ചയാണ് പരാതി നല്‍കിയത്.

പൃഥ്വിഷായുമായി സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. അപ്മാർക്കറ്റ് ക്ലബ്ബില്‍ വച്ചാണ് താനും, സുഹൃത്ത് ശോഭിത് താക്കൂറും പൃഥി ഷായെ കണ്ടത്. ഷാ മദ്യപിച്ച നിലയിലായിരുന്നു. ക്രിക്കറ്റ് ആരാധകനായ താക്കൂര്‍ സെല്‍ഫിക്കായി സമീപിച്ചപ്പോള്‍ ഉപദ്രവിച്ചെന്നാണ് ആരോപണം.

Advertisment