പ്ലേ ഓഫിലെത്താന്‍ ഗോവയ്ക്ക് വേണ്ടത് ഒരേയൊരു ജയം മാത്രം; ജംഷെദ്പുരിനോട് തോറ്റ ഒഡീഷയുടെ നില പരുങ്ങലില്‍

New Update

publive-image

Advertisment

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ ഒഡീഷ എഫ്‌സിക്ക് ജംഷെദ്പുരിനോട് ഞെട്ടിക്കുന്ന തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ ഒഡീഷയെ 2-0ന് തോല്‍പിച്ചു. 61-ാം മിനിറ്റില്‍ ഹാരി സോയെറും, 63-ാം മിനിറ്റില്‍ റിത്വിക് ദാസും ഗോളുകള്‍ നേടി.

ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായിരുന്നെങ്കില്‍ ഒഡീഷ പ്ലേ ഓഫില്‍ പ്രവേശിക്കുമായിരുന്നു. നാളെ നടക്കുന്ന മത്സരത്തില്‍ ഗോവ ബെംഗളൂരുവിനെ തോല്‍പിച്ചാല്‍ ഒഡീഷ പുറത്താകും.

ഗോവ പ്ലേ ഓഫിലും പ്രവേശിക്കും. നാളത്തെ മത്സരം സമനിലയിലെങ്കിലും കലാശിച്ചാല്‍ ഒഡീഷയ്ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ് ഒഡീഷ. ഒമ്പതാം സ്ഥാനത്തുള്ള ജംഷെദ്പുര്‍ നേരത്തെ തന്നെ പുറത്തായിരുന്നു.

Advertisment