അപ്രസക്തമെങ്കിലും അവസാന നിമിഷങ്ങള്‍ ആവേശമാക്കിയ പോരാട്ടത്തില്‍ ചെന്നൈയിന് ജയം; നോര്‍ത്ത് ഈസ്റ്റ് പൊരുതിത്തോറ്റു

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു. 4-3നായിരുന്നു ചെന്നൈയിന്റെ ജയം.

മൂന്നാം മിനിറ്റില്‍ റഹീം അലി നേടിയ ഗോളിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 51-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.

56-ാം മിനിറ്റില്‍ ക്വാമെ കല്‍ക്കരിയും, 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയും ഗോളുകള്‍ നേടിയതോടെ ചെന്നൈയിന്‍ ജയം ഉറപ്പിച്ചെങ്കിലും, പിന്നീട് നോര്‍ത്ത് ഈസ്റ്റ് ശക്തമായി തിരിച്ചെത്തുകയായിരുന്നു.

74-ാം മിനിറ്റില്‍ പാര്‍ത്ഥിബ് സുന്ദര്‍ ഗോഗോയി നോര്‍ത്ത് ഈസ്റ്റിനായി വല കുലുക്കി. 80-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ നോര്‍ത്ത് ഈസ്റ്റിനായി വീണ്ടും ഗോള്‍ നേടി. ഇതോടെ മത്സരം 3-3 എന്ന നിലയിലായി. മത്സരത്തിന്റെ അവസാന നിമിഷം സജല്‍ ബാഗ് നേടിയ ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്.

ലീഗില്‍ നിന്ന് ഇതിനോടകം പുറത്തായ ഇരുടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലവും അപ്രസക്തമാണ്. പോയിന്റ് പട്ടികയില്‍ എട്ടാമതാണ് ചെന്നൈയിന്‍. നോര്‍ത്ത് ഈസ്റ്റ് പതിനൊന്നാമതും.

Advertisment