ആറു റണ്‍സ് അകലെ ഇംഗ്ലണ്ട് വീണു ! ടി20 വനിതാ ലോകകപ്പ് കലാശപ്പോരാട്ടം ഓസീസും ദക്ഷിണാഫ്രിക്കയും തമ്മില്‍

New Update

publive-image

Advertisment

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിനാണ് ആതിഥേയര്‍ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ നാലു വിക്കറ്റിന് 164, ഇംഗ്ലണ്ട്-20 ഓവറില്‍ എട്ട് വിക്കറ്റിന് 158.

55 പന്തില്‍ 68 റണ്‍സെടുത്ത തസ്മിന്‍ ബ്രിട്ട്‌സ്, 44 പന്തില്‍ 53 റണ്‍സെടുത്ത ലൗറ വോള്‍വാര്‍ട്ട്, പുറത്താകാതെ 13 പന്തില്‍ 27 റണ്‍സെടുത്ത മരിസനെ കാപ്പ് എന്നിവരാണ് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ മൂന്ന് വിക്കറ്റും, ലോറെന്‍ ബെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

34 പന്തില്‍ 40 റണ്‍സെടുത്ത നാറ്റ് സിവല്‍ ബ്രന്റ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡാനി വ്യാട്ട്-30 പന്തില്‍ 34, സോഫിയ ഡങ്ക്‌ലി-16 പന്തില്‍ 28, ഹീഥര്‍ നൈറ്റ്-25 പന്തില്‍ 31 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.

ദക്ഷിണാഫ്രിക്കയ്ക്ക് വ ണ്ടേി അയബോങ്ക ഖാക്ക നാലു വിക്കറ്റും, ഷബ്‌നിം ഇസ്മയില്‍ മൂന്ന് വിക്കറ്റും, നദിന്‍ ഡെ ക്ലാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. ഞായറാഴ്ച വൈകിട്ട് 6.30നാണ് ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടം.

Advertisment