/sathyam/media/post_attachments/pDqtGIcLZcbwtUIsDlbe.jpg)
ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 47 റണ്‍സിന്റെ ലീഡ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 109 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്.
52 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-12, ശുഭ്മാന്‍ ഗില്‍-21, ചേതേശ്വര്‍ പൂജാര-1, രവീന്ദ്ര ജഡേജ-4, ശ്രേയസ് അയ്യര്‍-0, ശ്രീകര്‍ ഭരത്-17, അക്‌സര്‍ പട്ടേല്‍-12 നോട്ടൗട്ട്, രവിചന്ദ്രന്‍ അശ്വിന്‍-2, ഉമേഷ് യാദവ്-17, മുഹമ്മദ് സിറാജ്-0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സുകള്‍.
ഓസ്‌ട്രേലിയക്കായി മാത്യു കുനിമാന്‍ അഞ്ച് വിക്കറ്റും, നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും, ടോഡ് മര്‍ഫി ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും, ആറു റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ഓസീസിനായി ക്രീസില്‍.
ട്രാവിസ് ഹെഡ്-9, ഉസ്മാന്‍ ഖവാജ-60, മാര്‍നസ് ലബുഷാനെ-31, സ്റ്റീവ് സ്മിത്ത്-26 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us