/sathyam/media/post_attachments/nQN81WvQxSIgRpJZNuUk.jpg)
ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 163 റണ്‍സിന് ഓള്‍ ഔട്ട്. ഇതോടെ 75 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കി. 76 റണ്‍സാണ് ഓസീസിന്റെ വിജയലക്ഷ്യം.
142 പന്തില്‍ 59 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-12, ശുഭ്മന്‍ ഗില്‍-5, വിരാട് കോഹ്ലി-13, രവീന്ദ്ര ജഡേജ-7, ശ്രേയസ് അയ്യര്‍-26, ശ്രീകര്‍ ഭരത്-3, രവിചന്ദ്രന്‍ അശ്വിന്‍-16, അക്‌സര്‍ പട്ടേല്‍-15 നോട്ടൗട്ട്, ഉമേഷ് യാദവ്-0, മുഹമ്മദ് സിറാജ്-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ഓസ്‌ട്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു കുനിമന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 109 റണ്‍സിനും, ഓസ്‌ട്രേലിയ 197 റണ്‍സിനും പുറത്തായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us