/sathyam/media/post_attachments/WUBtr58loOJVh47pfwhh.jpg)
മുംബൈ: ഇന്ന് നടന്ന വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 60 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
45 പന്തില്‍ 84 റണ്‍സ് നേടിയ ഷഫലി വര്‍മ, 43 പന്തില്‍ 72 റണ്‍സെടുത്ത മെഗ് ലാനിംഗ്, പുറത്താകാതെ 17 പന്തില്‍ 39 റണ്‍സെടുത്ത മരിസന്നെ കാപ്പ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മികവാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിയ്ക്കായി ഹീഥര്‍ നൈറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി.
23 പന്തില്‍ 35 റണ്‍സ് നേടിയ സ്മൃതി മന്ദാന, 21 പന്തില്‍ 34 റണ്‍സ് നേടിയ ഹീഥര്‍ നൈറ്റ്, 19 പന്തില്‍ 31 റണ്‍സെടുത്ത എലിസെ പെറി എന്നിവര്‍ ആര്‍സിബിയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിയ്ക്കായി ടറ നോറിസ് അഞ്ച് വിക്കറ്റും, അലിസ് കാപ്‌സി രണ്ട് വിക്കറ്റും, ശിഖ പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us