/sathyam/media/post_attachments/yaN58hYMfqWNkht4y9XY.jpg)
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്‌സ് ഗുജറാത്ത് ജയന്റ്‌സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. യുപി 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
32 പന്തില്‍ 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍, 19 പന്തില്‍ 25 റണ്‍സ് നേടിയ അഷ്‌ലെയ് ഗാര്‍ഡ്‌നര്‍, 15 പന്തില്‍ 24 റണ്‍സ് നേടിയ സബിനേനി മേഘന എന്നിവരുടെ ബാറ്റിംഗ് മികവാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. യുപി വാരിയേഴ്‌സിനായി സോഫി എക്ലെസ്റ്റോണും, ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതവും, തഹ്ലിയ മക്ഗ്രാത്തും, അഞ്ജലി സര്‍വാനിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പുറത്താകാതെ 26 പന്തില്‍ 59 റണ്‍സെടുത്ത ഗ്രേസ് ഹാരിസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് അവസാന നിമിഷത്തില്‍ യുപിക്ക് വിജയം സമ്മാനിച്ചത്. പുറത്താകാതെ 12 പന്തില്‍ 22 റണ്‍സെടുത്ത സോഫി എക്ലെസ്റ്റോണ്‍ ഉറച്ച പിന്തുണ നല്‍കി. കിരണ്‍ നവ്ഗിരെ 43 പന്തില്‍ 53 റണ്‍സെടുത്തു. ഗുജറാത്തിനായി കിം ഗാര്‍ത്ത് അഞ്ച് വിക്കറ്റും, മാന്‍സി ജോഷി, അന്നബെല്‍ സഥര്‍ലന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us