വിവേക് ഗോപന്റെയും, അര്‍ജുന്‍ നന്ദകുമാറിന്റെയും പ്രകടനം പാഴായി; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈ ഹീറോസിനോട് പൊരുതിത്തോറ്റത് ഏഴ് റണ്‍സിന്; രാജീവ് പിള്ളയുടെ അഭാവം തിരിച്ചടിയായി

New Update

publive-image

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഹീറോസിനോട് ഏഴ് റണ്‍സിനാണ് കേരളം തോറ്റത്. സൂപ്പര്‍താരം രാജീവ് പിള്ളയുടെ അഭാവത്തിലും കേരളം മികച്ച പ്രകടനം പുറത്തെടുത്തു.

Advertisment

ആദ്യം ബാറ്റു ചെയ്ത മുംബൈ ഹീറോസ് ആദ്യ ഇന്നിംഗ്‌സില്‍ 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 18 പന്തില്‍ 41 റണ്‍സ ടെുത്ത സഖിബ് സലീം, പുറത്താകാതെ 13 പന്തില്‍ 25 റണ്‍സെടുത്ത അപൂര്‍വ ലഖിയ എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കേരള സ്‌ട്രേക്കേഴ്‌സിനായി ആന്റണി പെപെ രണ്ട് വിക്കറ്റും, സൈജു കുറിപ്പ്, വിവേക് ഗോപന്‍, വിനു മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

25 പന്തില്‍ 63 റണ്‍സെടുത്ത വിവേക് ഗോപന്റെയും, പുറത്താകാതെ 19 പന്തില്‍ 18 റണ്‍സെടുത്ത സൈജു കുറിപ്പിന്റെയും ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. അര്‍ജുന്‍ നന്ദകുമാര്‍-7, ഉണ്ണി മുകുന്ദന്‍-0, ആന്റണി പെപെ-0, മണിക്കുട്ടന്‍-4 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മുംബൈയ്ക്കു വേണ്ടി റിതേഷ് മൂന്ന് വിക്കറ്റും, ശരദ്, നവദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിദ്ധാര്‍ത്ഥ് മേനോന്‍-എട്ട് പന്തില്‍ 16, ആന്റണി പെപെ-ഏഴ് പന്തില്‍ 10, മണിക്കുട്ടന്‍-രണ്ട് പന്തില്‍ ഒന്ന്, ഉണ്ണി മുകുന്ദന്‍-മൂന്ന് പന്തില്‍ അഞ്ച്, അര്‍ജുന്‍ നന്ദകുമാര്‍-19 പന്തില്‍ 38 (നോട്ടൗട്ട്), വിവേക് ഗോപന്‍-14 പന്തില്‍ 17, പ്രശാന്ത് അലക്‌സാണ്ടര്‍-നാല് പന്തില്‍ ഒന്ന്, ജീന്‍ ലാല്‍-നാല് പന്തില്‍ നാല് എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്‌സിലെ കേരള ബാറ്റര്‍മാരുടെ പ്രകടനം.

Advertisment