കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ അച്ചടക്ക ലംഘനത്തിന് നോട്ടീസ് നല്‍കി എഐഎഫ്എഫ്; തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍

New Update

publive-image

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ അനുവദിച്ചതിനെ തുടര്‍ന്ന് മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാര്‍ജ് നോട്ടീസ് നല്‍കി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഇത്.

Advertisment

അച്ചടക്ക ചട്ടത്തിന്റെ 58-ാം വകുപ്പ് ലംഘിച്ചതിനാണ് നടപടിയെന്ന് സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോ ട്വീറ്റ് ചെയ്തു. കുറഞ്ഞത് ആറു ലക്ഷം രൂപ പിഴ ലഴിക്കാം. ഗുരുതരമായ കേസുകളില്‍ ഭാവിയിലെ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഫറി ക്രിസ്റ്റല്‍ ജോണും യോഗത്തില്‍ പങ്കെടുത്തിരുന്നു. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ക്രിസ്റ്റല്‍ യോഗത്തില്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. അതേസമയം, മത്സരം വീണ്ടും നടത്തണമെന്നും ക്രിസ്റ്റലിനെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിലക്കണമെന്നുമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യത്തില്‍ എഐഎഫ്എഫ് നിലപാട് എന്താണെന്നും വ്യക്തമായിട്ടില്ല.

Advertisment