മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; വിമന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം, ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

New Update

publive-image

മുംബൈ: വിമന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചു. ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 18.4 ഓവറില്‍ 155 റണ്‍സിന് പുറത്തായി. 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു.

Advertisment

മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യുസും, നാറ്റ് സിവര്‍ ബ്രന്‍ഡും തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചു. പുറത്താകാതെ 38 പന്തില്‍ 77 റണ്‍സെടുത്ത മാത്യുസ്, ബൗളിംഗില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. പുറത്താകാതെ 29 പന്തില്‍ 55 റണ്‍സെടുത്ത ബ്രന്‍ഡ്, ഒരു വിക്കറ്റും നേടി. ഓപ്പണര്‍ യാസ്തിക ഭാട്ടിയ 19 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. പ്രീതി ബോസിനാണ് വിക്കറ്റ്.

17 പന്തില്‍ 23 റണ്‍സെടുത്ത സ്മൃതി മന്ദാന, 26 പന്തില്‍ 28 റണ്‍സെടുത്ത റിച്ച ഗോഷ്, 13 പന്തില്‍ 22 റണ്‍സെടുത്ത കനിക അഹൂജ, 15 പന്തില്‍ 23 റണ്‍സെടുത്ത ശ്രേയങ്ക പാട്ടില്‍, 14 പന്തില്‍ 20 റണ്‍സെടുത്ത മേഗന്‍ ഷൂട്ട് എന്നിവരുടെ ബാറ്റിംഗാണ് ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Advertisment