തുടര്‍പരാജയങ്ങളില്‍ വലഞ്ഞ് ആര്‍സിബി; വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഗുജറാത്ത് ജയന്റ്‌സ് തകര്‍ത്തത് 11 റണ്‍സിന്‌

New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് ആര്‍സിബിയെ 11 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 201 റണ്‍സെടുത്തു. ആര്‍സിബിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

28 പന്തില്‍ 65 റണ്‍സെടുത്ത സോഫിയ ഡങ്ക്‌ലി, 45 പന്തില്‍ 67 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആര്‍സിബിക്ക് വേണ്ടി ഹീഥര്‍ നൈറ്റും, ശ്രേയങ്ക പാട്ടിലും രണ്ട് വിക്കറ്റ് വീതവും, രേണുക സിംഗും, മേഗന്‍ ഷൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

45 പന്തില്‍ 66 റണ്‍സെടുത്ത സോഫി ഡെവിന്‍, 25 പന്തില്‍ 32 റണ്‍സെടുത്ത എലൈസ് പെറി എന്നിവര്‍ ആര്‍സിബി നിരയില്‍ ബാറ്റിംഗില്‍ തിളങ്ങി. പുറത്താകാതെ 11 പന്തില്‍ 30 റണ്‍സെടുത്ത ഹീഥര്‍ നൈറ്റ് ആര്‍സിബിക്ക് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ സമ്മാനിച്ചു. ഗുജറാത്തിന് വേണ്ടി അഷ്‌ലെയ് ഗാര്‍ഡ്‌നര്‍ മൂന്ന് വിക്കറ്റും, അന്നബെല്‍ സഥര്‍ലന്‍ഡ് രണ്ട് വിക്കറ്റും, മാന്‍സി ജോഷി ഒരു വിക്കറ്റും വീഴ്ത്തി.

Advertisment