വനിതാ പ്രീമിയര്‍ ലീഗില്‍ മലയാളി താരം മിന്നു മണിക്ക് അരങ്ങേറ്റം; മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി ഇന്ന് ഡല്‍ഹിക്ക് വേണ്ടി കളിക്കും. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ച അരുന്ധതി റെഡ്ഢിക്ക് പകരമാണ് മിന്നുവിന് ഇന്ന് അവസരം നല്‍കിയത്.

Advertisment

താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ഡല്‍ഹി ടീമിലെത്തിച്ചത്. 10 ലക്ഷം രൂപ ബേസ് പ്രൈസാണ് ഉണ്ടായിരുന്നത്. വയനാട് സ്വദേശിനിയാണ് ഈ ഓള്‍ റൗണ്ടര്‍. ഇടം കൈ ബാറ്ററായ മിന്നും ഓഫ് സ്പിന്നറും കൂടിയാണ്. വനിതാ ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് ഈ 23കാരി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. അമ്മ വസന്ത. സഹോദരി നിമിത.

Advertisment